തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. വിജയശതമാനം 99.5. കഴിഞ്ഞ വർഷത്തെ വിജയശതമാനം 99.69. കഴിഞ്ഞ വർഷത്തേക്കാൾ 0.19 ശതമാനം കുറവ്. ഉന്നത പഠനത്തിന് 424583 പേർ അർഹതനേടി. 61449 പേർ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തേക്കാൾ ഫുൾ എ പ്ലസിൽ 10382 കുറവ് സംഭവിച്ചു. കഴിഞ്ഞ വർഷം 71831 പേരായിരുന്നു ഫുൾ എ പ്ലസ് നേടിയത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.
വിജയശതമാനം ഉയർന്ന റവന്യൂ ജില്ല- കണ്ണൂർ (99.87 %). വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല – തിരുവനന്തപുരം (98.59%). വിജയ ശതമാനം ഉയർന്ന വിദ്യാഭ്യാസ ജില്ലകൾ പാല, മാവേലിക്കര (100%). വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ(98.28%). ഫുൾ എ പ്ലസ് കൂടുതലുള്ള വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 4115പേരാണ് ജില്ലയിൽ നിന്ന് എ പ്ലസ് നേടിയത്.
എസ്എസ്എൽസി പരീക്ഷാഫലമറിയാനുള്ള വെബ്സൈറ്റുകൾ
1. https://pareekshabhavan.kerala.gov.in
2. https://kbpe.kerala.gov.in
3. https://results.digilocker.kerala.gov.in
4. https://sslcexam.kerala.gov.in
5. https://prd.kerala.gov.in
6. https://results.kerala.gov.in
7. https://examresults.kerala.gov.in
8. https://results.kite.kerala.gov.in
എസ്എസ്‍എൽസി ഹിയറിങ് ഇംപയേർഡ്- http://sslchiexam.kerala.gov.in
ടിഎച്ച്എസ്എൽസി ഹിയറിങ് ഇംപയേർഡ് – http://thslchiexam.kerala.gov.in
എഎച്ച്എസ്എൽസി – http://ahslcexam.kerala.gov.in
ടിഎച്ച്എസ്എൽസി – https://thslcexam.kerala.gov.in/thslc/index.php