പൊന്നാനിയിൽ ലോഡ്ജ് മുറിയിൽ ഇതര സംസ്ഥാനകാരനായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പൊന്നാനി കുറ്റിക്കാട് കുമാർസൺസ് കെട്ടിടത്തിലെ ലോഡ്ജ് മുറിയിൽ ആണ് വെസ്റ്റ് ബംഗാൾ സൗത്ത് പരഗൻസ് സ്വദേശി പ്രേമാനന്ദ ഗിരി എന്നവരുടെ മകൻ ബസന്തകുമാർ ഗിരി(31) യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉള്ളതായി ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.പൊന്നാനി പോലീസ്, പൊന്നാനി സ്റ്റേഷൻ യൂണിറ്റ് ട്രോമാ കെയർ പ്രവർത്തകരായ നസറു.എ.പി.കെ, യുസുഫ്, അസ്‌കർ, ഫൈസൽ എന്നിവരും ചെമ്പയിൽ ആംബുലൻസ് പ്രവർത്തകരും, ചേർന്ന് മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി