പൊന്നാനി:പൊന്നാനി താലൂക്കിൽ എയ്ഡഡ് വിദ്യാലയങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി രണ്ടാം തവണയും നൂറ് ശതമാനം വിജയം കൈവരിച്ച് പൊന്നാനി ഹയർ സെക്കണ്ടറി സ്കൂൾ. കൂടുതൽ വിദ്യാർത്ഥികൾക്ക് എ പ്ലസ് നേടാനായതും വിജയത്തിന് തിളക്കം കൂട്ടി, നൂറ് ശതമാനം വിജയത്തിലേക്ക് നയിച്ച വിദ്യാർത്ഥികളെ യും അദ്ധ്യാപകരെയും മാനേജ്മെൻ്റും പി.ടി എ കമ്മിറ്റിയും അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മാനേജർ സി ഹരിദാസ്, ഹെഡ്മിസ്ട്രസ് ജയ ടീച്ചർ, പി ടി എ പ്രസിഡൻ്റ് ഷാഹുൽ ഹമീദ് , മാനേജ്മെൻ്റ് കമ്മിറ്റിയംഗമായ ശോഭന ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഹമീദ് മാസ്റ്റർ, മദർ പി ടി എ പ്രസിഡൻ്റ് ഉമൈബത്ത് മറ്റു പി ടി എ ഭാരവാഹികൾ തുടങ്ങിയർ പങ്കെടുത്തു സ്കൂൾ ലീഡർ ഫഹ്മിത നന്ദി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *