എടപ്പാൾ : അനശ്വര ചിത്രകാരി ടി.കെ. പദ്മിനിയുടെ 56-ാം ചരമദിനാചരണം ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചേറോത്ത് ഉദ്ഘാടനംചെയ്തു. പത്മിനിയുടെ സ്മരണ നില നിർത്താനായി ഉചിതമായ മ്യൂസിയം പണിയുമെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം 20-ഓടെ കാടഞ്ചേരിയിലേ പത്മിനിയുടെ തറവാട് വീടിനോടു ചേർന്നുള്ള സ്മൃതിമണ്ഡപം നിർമാണം പൂർത്തിയാകും .
അതിനുശേഷം സാംസ്‌കാരികമന്ത്രി കൂടി പങ്കെടുക്കുന്ന പൊതുചടങ്ങിൽ വെച്ച് സ്മൃതിമണ്ഡപം തുറന്നു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി എബി എൻ. ജോസഫ്അധ്യക്ഷത വഹിച്ചു. പത്മിനി സ്മൃതിമണ്ഡപം രൂപകൽപ്പന ചെയ്ത ആർക്കിടെക്ട് സി.പി. സുനിൽ, പത്മിനി ട്രസ്റ്റ് സെക്രട്ടറി ഉത്തമൻ കാടഞ്ചേരി, എക്‌സിബിഷൻ ഓഫീസർ ബാബു, സുബാഷ്, ശിവൻ കാടഞ്ചേരി, ട്രസ്റ്റംഗം സനിൽകുമാർ കൊട്ടാരത്തിൽ, ഹരി ആലങ്കോട്, മോഹൻ ആലങ്കോട്, കുടുംബാംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.