താനൂർ : തെയ്യാല ശാന്തിഗിരി ആശ്രമം മാതൃമണ്ഡലത്തിന്റെ നേതൃത്വത്തിൽ മാതൃദിനം ആഘോഷിച്ചു. ശാന്തിഗിരി ആശ്രമം മലപ്പുറം ഏരിയ ഹെഡ് കോഡിനേഷൻ സ്വാമി മുക്തചിത്തൻ ജ്ഞാനതപസ്വിയുടെ സാന്നിധ്യത്തിൽ തിരൂർ ബാർ അസോസിയേഷൻ അംഗം അഡ്വ. പി.എം. സബീന ഉദ്ഘാടനംചെയ്തു. ലേഖ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു. ഷൈലേഷ് കുമാർ കൻമനം, ജനദത്തൻ തെയ്യാല, കെ. സുനുജ, സി.കെ. മണിമുത്ത് എന്നിവർ പ്രസംഗിച്ചു.