ചങ്ങരംകുളം : നെല്ല് സംഭരണം കിഴിവ് തട്ടിപ്പ് അവസാനിപ്പിക്കുക, നെല്ല് സംഭരണത്തിലെ ഇടനിലക്കാരും സ്വകാര്യ മിൽ പ്രതിനിധികളും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക, നെല്ല് സംഭരണവില സംസ്ഥാനവിഹിതം വർധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആലങ്കോട് കൃഷിഭവനു മുന്നിൽ കർഷക കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.വെളിയങ്കോട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ടി. അബ്ദുൽഖാദർ ഉദ്‌ഘാടനം ചെയ്തു.ശ്രീകുമാർ പെരുമുക്ക് അധ്യക്ഷനായി. പി.കെ. അബ്ദുള്ളക്കുട്ടി, കാരയിൽ അപ്പു. ടി. കൃഷ്ണൻ നായർ, കെ.പി. ജഹാംഗീർ, എൻ.വി. സുബൈർ, സി.വി. ഗഫൂർ, കെ.വി. ബീരാൻ, സി.കെ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.