എടപ്പാൾ:പഠനത്തോടൊപ്പം, ലഹരിയെ തിരിച്ചറിയാനും അതിനെ പ്രതിരോധിക്കാനും വിദ്യാർഥികൾ അറിവുകൾ ആർജ്ജിക്കണമെന്ന് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി പി പ്രമോദ്.വിപത്തുകളുടെ വാതിലുകൾ തുറന്ന് സർവനാശത്തിലേയ്ക്കു നയിക്കുന്ന മയക്കുമരുന്നുകളിൽവീണുപോകാതിരിക്കാൻ വിദ്യാർഥികൾ ജാഗ്രത പുലർത്തേണ്ടത് ഭാവിയിലെ എല്ലാ പുരോഗതികൾക്കും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.കാളാച്ചാൽ ഹിദായത്തുൽ ഇസ്‌ലാം മദ്രസയിൽ എസ് ബി എസ് നടത്തിയ ‘ചങ്ങാത്തം’ ലഹരി വിരുദ്ധ സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രധാനാധ്യാപകൻ അബ്ദുറഹീം സഖാഫി അധ്യക്ഷത വഹിച്ചു. അലി സഖാഫി, മൊയ്ദുണ്ണി മുസ്‌ലിയാർ, റഫീഖ് നടുവട്ടം, ഉമറുൽ ഫാറൂഖ് സഖാഫി, ആശിഖ് സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.