മാറഞ്ചേരി :മാറഞ്ചേരി സിപിഐ ലോക്കൽ സമ്മേളനം സമാപിച്ചു. മുക്കാല അരുണോദയം റിജൻസിയിൽ സജ്ജമാക്കിയ രാംദാസ് നഗറിൽ ആണ് സമ്മേളനം നടന്നത്.മാറഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഫാമിലി ഹെൽത്ത് സെൻററിൽ കിടത്തി ചികിത്സ ആരംഭിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് സിപിഐ മാറഞ്ചേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. മാറഞ്ചേരി വഴി മലപ്പുറത്തേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്നും കാഞ്ഞിരമുക്കിൽ പ്രവർത്തിക്കുന്ന വെറ്റിനറി ഡിസ്പെൻസറിയിൽ ഓപ്പറേഷൻ തീയേറ്റർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുതിർന്ന അംഗം വെള്ളത്തേരി നാരായണൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കൊളാടി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പി. പി സുനീർ എം.പി സമ്മേളനത്തെ അഭിസംബോധന ചെയ്ത സംസാരിച്ചു. മഹറലി കടവിൽ, സദാനന്ദൻ മാസ്റ്റർ, സ്മിത ജയരാജ് തുടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. സ്വാഗതം സംഘം ചെയർമാൻ എം. വിജയൻ സ്വാഗതം ആശംസിച്ചു. മണ്ഡലം സെക്രട്ടറി പി .രാജൻ, എ. കെ ജബ്ബാർ, അഡ്വ. എം. കെ മുഹമ്മദ് സലീം, പി.പി ഹനീഫ, ഷമീറ ഇളയിടത്ത്,വി. ഹംസ, സുബൈദ ബക്കർ രാജൻ കുമ്പളത്ത്,അഷ്റഫ് തരോത്തേൽ , ഇ.കെ ബാബു തുടങ്ങിയവർ സംസാരിച്ചു.,വി. വേണുഗോപാൽ, സെക്രട്ടറിയായും സി. മുഹമ്മദ് നജീബ് അസിസ്റ്റൻറ് സെക്രട്ടറിയായും പതിനൊന്ന് അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.