എടപ്പാൾ : ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പൊളിച്ച എടപ്പാളിലെ പ്രധാന പാതകൾ ഉൾപ്പെടെയുള്ള ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് അടിയന്തിര പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരി തയ്യാറാവണം.സ്കൂളുടെ കളുടെ പ്രവർത്തനമാരമ്പിക്കുന്നതിനും,മഴക്കാലത്തിനും മുമ്പായി പരിഹാരം കണ്ടില്ലെങ്കിൽ ജനോപകാര പദ്ധതി ജനദ്രോഹ നടപടിയായി മാറുമെന്ന് പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി അഭിപ്രായപ്പെട്ടു. പി ഡി പി എടപ്പാൾ പഞ്ചായത്ത് പ്രവർത്ത യോഗം തലമുണ്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ഡി പി എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് മുജീബ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു, ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷംലിക് കടകശ്ശേരി, യൂസഫ് എടപ്പാൾ, ടി.വി മുസ്ഥഫ, മൂസ കല്ലിങ്ങൽ, അഷ്റഫ് പരുവിങ്ങൽ. എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് സെക്രട്ടറി സിദ്ധീഖ് അയിലക്കാട് സ്വാഗതവും, ഷബീർ പി.വി നന്ദിയും പറഞ്ഞു. വിശ്വസ്തതയോടെ…ജാഫർ അലി ദാരിമി (പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി)
9961192424
