പൊന്നാനി : നാടിന്റെ സുസ്ഥിര മാലിന്യ നിർമ്മാർജ്ജന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിവരുന്ന പൊന്നാനിയിലെ ഹരിത കർമ്മസേനാംഗങ്ങളെ ബെൻസി പോളിക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുകയും, സേഫ്റ്റികിറ്റ് നൽകുകയും ചെയ്തു. ചടങ്ങ് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം ഉദ്ഘാടനം ചെയ്തു. കർമ്മ ബഷീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റിട്ടയേർഡ് മെഡിക്കൽ ഓഫീസർ ഡോ: പി.കെ ആശ മുഖ്യാഥിതിയായിരുന്നു. ഡോ:ഹസീന കെ. എം, ഡോ: അതുല്യ ജയരാജ്, റിനി അനിൽ കുമാർ, ഷാരോൺ സി വഹാബ്, അജയ് കെ.സി, രശ്മി കെ എന്നിവർ പ്രസംഗിച്ചു.