മാറഞ്ചേരി : സപ്ലൈകോ കൊയ്തെടുത്ത നെല്ലു സംഭരിക്കാത്തതിൽ പ്രതിഷേധിച്ചു കർഷകർ മാറഞ്ചേരി കൃഷിഭവനു മുന്നിൽ ഉപരോധ സമരം നടത്തി.മാറഞ്ചേരി പഞ്ചായത്തിലെ മാറാടി പാടശേഖരത്തിൽ നിന്ന് കൊയ്ത 70 ടൺ നെല്ലു സപ്ലൈകോ സംഭരിക്കാതെ വന്നതോടെയാണു പാടശേഖരത്തെ കർഷകർ കൃഷിഭവനു മുന്നിൽ ഇന്നലെ ഉപരോധ സമരം നടത്തിയത്.കൊയ്ത നെല്ലുണക്കി സൂക്ഷിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും മില്ലുടമകൾ എത്താതെ വന്നതോടെയാണു കർഷകരുടെ സമരം. കെ.വി.അബൂബക്കർ, അബ്ദു റഹ്മാൻ പാലയ്ക്കൽ, ഖാദർ ഏനു താമലശ്ശേരി എന്നിവർ പ്രസംഗിച്ചു.