എടപ്പാൾ : വള്ളത്തോൾ വിദ്യാപീഠത്തിൽ നവീകരിച്ച ഗ്രന്ഥശാല കൊച്ചിൻ ഷിപ്‌യാർഡ് പ്രതിനിധി പി.എൻ. സമ്പത്കുമാർ ഉദ്ഘാടനംചെയ്തു. ഡോ. എം.ആർ. രാഘവവാരിയർ അധ്യക്ഷനായി. ഡോ. വിജു നായരങ്ങാടി, നന്ദൻ, ചാത്തനാത്ത് അച്യുതനുണ്ണി, അക്കിത്തം നാരായണൻ, സി.വി. ഗോവിന്ദൻ, പി.പി. രാമചന്ദ്രൻ, പി.വി. നാരായണൻ, ടി.വി. ശൂലപാണി, കെ. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.താളിയോല ഗ്രന്ഥങ്ങളടക്കമുള്ളവയുടെ ഡിജിറ്റൈസൈഷൻ പൂർത്തിയാക്കിയാണ് ഗ്രന്ഥശാല നവീകരിച്ചത്.