എടപ്പാള്‍: കൃഷിഭൂമി നികത്തൽ മാഫിയ ഉദ്യോഗസ്ഥ കൂട്ടുകെട്ട് നെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു, ഭരണ പ്രതിപക്ഷ കക്ഷികൾ സംയുക്തമായ ഭൂമാഫിയയാണ് പൊന്നാനി താലൂക്കിൽ വ്യാപകമായി നികത്തി കൊണ്ടിരിക്കുന്നത്,ഭൂമി നികത്തൽ മാഫിയ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷിക്കണം,അധികൃതരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് നികത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.കുന്നുകൾ ഇടിച്ചു നിരത്തുമ്പോഴും,വയലുകൾ നികത്തുമ്പോഴും റവന്യൂ ഉദ്യോഗസ്ഥന്മാർ നോക്കുകുത്തിയെ പോലെ പ്രവർത്തിക്കുകയാണ്, 2016 മുതൽ 2025 വരെ പൊന്നാനി താലൂക്കിൽ നികത്തിയ ഭൂമിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം.
പൊന്നാനി താലൂക്കിൽ കൃഷിനിലം വ്യാപകമായി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കുറവ് വന്നിട്ടുണ്ടെന്നും, ഭൂമി നികത്തി വൻ വിലയ്ക്ക് വിൽക്കുന്ന ഭൂമാഫിയ സംഘങ്ങളും ഉദ്യോഗസ്ഥ പ്രാമാണിക വർഗ്ഗവും ലാഭവിഹിതം പങ്കുവെക്കുന്നതാണ് ജനങ്ങൾ ആരോപിക്കപ്പെടുന്നത്, ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് ലാഭവിഹിതം പങ്കുവെക്കുന്നത് കൊണ്ടാണ്, തെളിവ് സഹിതം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ട് പോലും ഉദ്യോഗസ്ഥർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും പരാതി നൽകിയാൽ ചവറ്റുകൊട്ടയിൽ ഇടുന്ന സമീപനമാണ് ഉദ്യോഗസ്ഥ സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.അടിയന്തരമായി ജില്ലാ കളക്ടറും ഉന്നത റവന്യൂ ഉദ്യോഗസ്ഥന്മാരും സ്ഥലങ്ങൾ സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.