പൊന്നാനി: ജൂനിയർ ചാമ്പർ ഇൻറർനാഷണൽ (ജെസിഐ) പൊന്നാനിയുടെ നേതൃത്വത്തിൽ പൊന്നാനി മേഖലയിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ആദരവും, കരിയർ ഗൈഡൻസ് ക്ലാസും “സമുന്നതി 2025”, മെയ് 14 ബുധനാഴ്ച കാലത്ത് 8.30-നു കുണ്ടുകടവ് ജംഗ്ഷനിലുള്ള അക്ബർ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.8, 9, 10 എ പ്ലസുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പ്രസ്തുത ചടങ്ങിൽ വച്ച് ആദരിച്ചു.ജെ സി ഐ പൊന്നാനി പ്രസിഡന്റ് റാഷിദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്,ബഹുമാന്യനായ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം നിർവ്വഹിച്ചു,

മുഖ്യാതിഥിയായി പൊന്നാനി മുൻസിപ്പാലിറ്റിയുടെ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പങ്കെടുത്തു.പ്രമുഖ കരിയർ ഗൈഡൻസ് വിദഗ്ധരായ യഹ്‌യ പി ആമയം, അജീഷ് വി ആർ, ജെ സി ഐ ട്രെയിനർ സുഭാഷ് നായർ എന്നിവർ കരിയർ ഗൈഡൻസ് ക്ലാസുകൾക്ക് നേതൃത്വം നൽകി.ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപനം ജെ സി ഐ പൊന്നാനിയുടെ ചാർട്ടർ പ്രസിഡന്റ് ഖലീൽ റഹ്മാൻ നിർവ്വഹിച്ചു. കമ്മ്യൂണിറ്റി ഡെവലപ്മെൻറ് വൈസ് പ്രസിഡൻറ് റൗമാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജെ സി ഐ മെമ്പർ സുബീഷ് നന്ദി പ്രകാശിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *