എടപ്പാൾ : വട്ടംകുളം ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ കെമിസ്ട്രി അധ്യാപക തസ്തികയിൽ താത്‌കാലിക നിയമനത്തിനുള്ള അഭിമുഖം 22-ന് 10.30 ന് നടക്കും. പിജി, ബിഎഡ് സെറ്റ് ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. സെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ: 8547005012, 9188471498.
കാലടി : ജിഎൽപി സ്കൂളിൽ എൽപിഎസ്ടി (എച്ച്ടിവി), വരാൻ സാധ്യതയുള്ള അധ്യാപക ഒഴിവ് എന്നിവയിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ച രണ്ടിന് നടക്കും. കെടൈറ്റ് നിർബന്ധം. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.