എടപ്പാൾ : 2024–25 അധ്യയന വർഷത്തിൽ +2 ക്ലാസിൽ പതിനാലു കുട്ടികൾ പരീക്ഷയെഴുതി. റിഹാൻ പി കെ 90% മാർക്കോടുകൂടി സ്കൂൾ ടോപ്പർ സ്ഥാനം കരസ്ഥമാക്കി. ആറു കുട്ടികൾ ഡിസ്റ്റിങ്ഷനോടും, ആറു കുട്ടികൾ ഫസ്റ്റ് ക്ലാസോടും കൂടിയാണ് വിജയം നേടിയത്. അഞ്ച് കുട്ടികൾ ഇംഗ്ലീഷിലും, നാല് പേർ ഫിസിക്സിലും, രണ്ട് പേർ കെമിസ്ട്രിയിലും, രണ്ട് പേർ ബയോളജിയിലും A1 ഗ്രേഡ് കരസ്ഥമാക്കി.പത്താം ക്ലാസിൽ 41 കുട്ടികൾ പരീക്ഷയെഴുതി. മിർഫ റസാഖ് 94% മാർക്കോടുകൂടി സ്കൂൾ ടോപ്പർ ആയി. ഏഴ് കുട്ടികൾ 90% മുകളിൽ മാർക്കോടും, 23 കുട്ടികൾ ഡിസ്റ്റിങ്ഷനോടും, 17 കുട്ടികൾ ഫസ്റ്റ് ക്ലാസോടും കൂടിയാണ് പാസായത്. 11 കുട്ടികൾ സോഷ്യൽ സയൻസിലും, 9 പേർ സയൻസിലും, 5 പേർ കണക്കിലും, ഓരോരുത്തർ വീതം ഇംഗ്ലീഷിലും മലയാളത്തിലും A1 ഗ്രേഡ് കരസ്ഥമാക്കി.