എടപ്പാൾ : ഇരുപത്തിഅഞ്ചാമത് സി പി ഐ പാർട്ടി കോൺഗസിൻ്റെ ഭാഗമായി മെയ് 25 ന് നരിപറമ്പിൽ സി പി ഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി പി സുനീർ എം പി പങ്കെടുക്കുന്ന സ്മൃതി ജാഥകളുടെ സംഗമത്തിൻ്റെയും ഇരുപത്തിയാറിന് തവനൂർ കാർഷിക കോളേജിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൻ്റെയും ഭാഗമായി പതാക ദിനമാചരിച്ചു നടുവട്ടത്ത് സി പി ഐ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം പതാക ഉയർത്തി ഉത്ഘാടനം ചെയ്തു ബ്രാഞ്ച് സെക്രട്ടറി കെ എം വിഷ്ണു അധ്യക്ഷത വഹിച്ചു , ടി മണികണ്ഠൻ, കെ വി ഹംസ, എ ടി ബാബു, ടി അബ്ദുട്ടി, ആഷിക് ,ഇ വി അസീസ്, ടി സുഭാഷ് അമീർ , പി ബാജിയോ എന്നിവർ സംസാരിച്ചു.