തിരൂർ : സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കാംപെയിനിന്റെ ഭാഗമായി കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാനതല ലഹരിവിരുദ്ധ സന്ദേശയാത്ര 26-ന് തിരൂരിൽ സമാപിക്കും. വൈകീട്ട് നാലിന് തിരൂർ താഴെപ്പാലം രാജീവ് ഗാന്ധി സ്മാരക സ്റ്റേഡിയത്തിന് സമീപം നടക്കുന്ന സമാപനയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പതിനായിരം പേർ പങ്കടുക്കുന്ന റാലിയോടെ പരിപാടി സമാപിക്കും. പരിപാടിയുടെ വിജയത്തിനായിച്ചേർന്ന സംഘാടകസമിതി യോഗം കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനംചെയ്തു.
സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ ആഷിഖ് കൈനിക്കർ അധ്യക്ഷനായി. സതീശൻ കോട്ടയ്ക്കൽ, തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.യു. സൈനുദ്ദീൻ, സി. സൈനബ, തിരൂർ ഡിവൈഎസ്‌പി സി. പ്രേമാനന്ദ കൃഷ്ണൻ, സി.ഒ. ശ്രീനിവാസൻ, യൂസഫ്, നിറമരുതൂർ ഇസ്മായിൽ പുതുശ്ശേരി, അഡ്വ. പി. ഹംസക്കുട്ടി, പി.എ. ബാവ തുടങ്ങിയവർ പ്രസംഗിച്ചു.