പൊന്നാനി: വർധിച്ചു വരുന്ന സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ യുവജനങ്ങൾ ഉൾപ്പെടെയുള്ളവർ, വലിയ പള്ളി കുളക്കരയിൽ “തൗദാരം പൊന്നാനി” സംഘടിപ്പിച്ച പരിപാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.പൊന്നാനി സബ് ഇൻസ്‌പെക്ടർ ആർ വി ശ്രീലേഷ് പരിപാടി ഉത്ഘാടനം ചെയ്തു.സി സി മൂസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർ എം പി ഷബീറാബി, കെ വി നദീർ, കർമ ബഷീർ, എം പി നിസാർ, കെ എം അബ്ദുറഹ്മാൻ, ഫസലുറഹ്മാൻ, നൂറുദ്ധീൻ കോയ, കെ വി ഉസ്മാൻ, ഫാറൂഖ് എന്നിവർ സംസാരിച്ചു. കരാട്ടെ ഫാറൂഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യു കെ കബീർ സ്വാഗതവും കമാൽ മാസ്റ്റർ നന്ദിയും പറഞ്ഞു.