പൊന്നാനി: സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ധൂർത്തിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി സിവിൽ സ്റ്റേഷനു മുന്നിൽ കരിദിനം ആചരിച്ചു. ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ധന പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നു പോകുമ്പോൾ ഖജനാവിൽ നിന്നും പൊതു പണമെടുത്ത് വാർഷികാഘോഷ മാമാങ്കം നടത്തുന്ന സർക്കാർ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് കരിദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ എ എം രോഹിത് കുറ്റപ്പെടുത്തി. പൊന്നാനി മുനിസിപ്പൽ യുഡിഎഫ് ചെയർമാൻ എം അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, എൻ പി നബിൽ, കെ ജയപ്രകാശ്, ടി റഫീഖ്, പി സക്കീർ, എച്ച് കബീർ,സി ജാഫർ, കെ ഭഗീരതൻ, എം അമ്മുക്കുട്ടി,വി വി യശോദ, പി ജലീൽ,ബക്കർ മൂസ, സതീശൻ പള്ളപ്പുറം എന്നിവ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *