തവനൂർ : മണ്ഡലത്തിലെ 3 PWD റോഡുകൾ റബറൈസ് ചെയ്ത് കൂടുതൽ അടിവൃദ്ധിപ്പെടുത്താൻ സർക്കാർ പത്തു കോടി അനുവദിച്ചു.ബജറ്റ് വിഹിതം ഉപയോഗിച്ചും, MLA പ്രാദേശിക വികസന ഫണ്ട്, MLA ആസ്തി വികസന ഫണ്ട്, റർബൺ മിഷൻ ഫണ്ട്, തീരദേശ വികസന ഫണ്ട്, SC ഫണ്ട്, ജലസേചന ഫണ്ട്, തുടങ്ങിയ വിവിധ വിഹിതങ്ങൾ ഉപയോഗിച്ച് മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലായി നടക്കുന്ന നൂറോളം പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ വരുന്ന എല്ലാ മാസങ്ങളിലെയും അവസാന തിങ്കളാഴ്ച 2 മണിക്ക് ഉദ്യോഗസ്ഥരുടെ യോഗം എടപ്പാൾ ബ്ലോക്ക് ഓഫീസിൽ ചേരാൻ ഇന്നലെ എടപ്പാൾ ഓഫീസിൽ കൂടിയ മണ്ഡലം വികസന സമിതി തീരുമാനിച്ചതായി എം എൽ എ അറിയിച്ചു.
1) മാണൂർ – ചേകനൂർ റോഡ് റബറൈസ് ചെയ്യാൻ (3: കോടി)
2) ചമ്രവട്ടം – കാവിലക്കാട് റോഡ് റബറൈസ് ചെയ്യാൻ
(3: കോടി)
3) കൊടക്കൽ – ആലത്തിയൂർ റോഡ് റബറൈസ് ചെയ്യാൻ (4: കോടി)