എടപ്പാൾ : സർക്കാർ വിദ്യാലയത്തിൽ പഠിച്ച് പാഠ്യേതര വിഷയങ്ങൾക്കൊപ്പം പഠനത്തിലും എപ്ലസ് നേടി മുന്നേറുകയാണ് തട്ടാൻപടിയിലെ ഈ ഇരട്ട സഹോദരങ്ങൾ. തട്ടാൻ പടി കരിമ്പിൽ സുൽഫിക്കറിന്റെയും ഫസീലയുടെയും മക്കളായ ഫാദിൽ സുൽഫിക്കറും ഫിസ സുൽഫിക്കറുമാണ് പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി നാടിനും സ്കൂളിനും അഭിമാനമായത്. ബാല്യംമുതൽ ഒരുമിച്ചു പഠിച്ച് മുന്നേറിയ ഇരുവരും മറ്റു പ്രവർത്തനങ്ങളിലും സജീവമാണ്. എൻഎസ്എസിന്റെ പ്രവർത്തനങ്ങളിലൂടെ ഒട്ടനവധി സേവനങ്ങൾ ചെയ്യാൻ ഫിസ എന്നും മുൻപന്തിയിലാണ്. ഐടി ക്വിസിൽ ജില്ലാതലത്തിൽ എ ഗേഡും കോൽക്കളിയിൽ ഉപജില്ലാ തല വിജയിയുമൊക്കെയാണ് ഫാദിൽ.