തവനൂർ: സി.പി.ഐ തവനൂർ മണ്ഡലം സമ്മേളനത്തിന് കൊടിമര , പതാക, ബാനർ സ്മൃതിജാഥാ സംഗമത്തോടെ തുടക്കമായി. വിവിധയിടങ്ങളിൽ നിന്നാരംഭിച്ച സ്മൃതിജാഥാ അയങ്കലം സെന്ററിൽ സംഗമിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഷാജിറാ മനാഫ് ഉദ്ഘാടനം ചെയ്തു. പ്രഭാകരൻ നടുവട്ടം അധ്യക്ഷത വഹിച്ചു. പി.കുഞ്ഞിമൂസ, കെ.എൻ. ഉദയൻ ,ഇ.വി. അനീഷ്, മോഹനൻ മംഗലം, കെ.പി.സുബ്രമണ്യൻ, ഇസ്മയിൽ ആച്ചിക്കുളം എന്നിവർ സംസാരിചു . ടി.പി.മോഹനൻ ,പി.വി. ബൈജു , കെ.പി. റാബിയ എന്നിവർ വിവിധ ജാഥകളുടെ ക്യാപ്റ്റൻമാരായിരുന്നു. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ കമ്മറ്റി അംഗം രാജാജി മാത്യൂ തോമസ് ഉദ്ഘാടനം ചെയ്യും , പി.പി. സുനീർ എം.പി..പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ സംബന്ധിക്കും.