പൊന്നാനി : പൊന്നാനി കർമ്മ റോഡ് ഈശ്വരമംഗലം ഭാഗത്ത് ആണ് മരം വീണ് ബൈക്ക് യാത്രീകന് ഗുരുതരമായി പരിക്ക് പറ്റിയത്.ഗുരുതരമായി പരിക്ക് പറ്റിയ ബൈക്ക് യാത്രികനും, പൊന്നാനി, കൊല്ലൻപടി സ്വദേശിയുമായ കുറ്റിത്തറ വീട്ടിൽ പ്രദീപ്(41) എന്നവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് പൊന്നാനി ആംബുലൻസ് പ്രവർത്തകർ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിലും, വിദഗ്ദ്ധ ചികിത്സക്കായി എടപ്പാൾ ലൈഫ് കെയർ ഐ.സി.യു ആംബുലൻസിൽ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.