ചങ്ങരംകുളം:കാല്‍നട യാത്ര പോലും ദുസ്സഹമായ പന്താവൂർ പാലം പെരുമുക്ക് റോഡിൻ്റെ ശോചനീയാവസ്ഥ ക്കെതിരെ യുഡിഎഫ് പെരുമുക്ക് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ സമരം സംഘടിപ്പിച്ചു.ശ്രീകുമാർ പെരു മുക്ക് സ്വാഗതം പറഞ്ഞ പരിപാടിയില്‍ മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.പി പി യൂസഫലി ജനകീയ സമരം ഉൽഘാടനം ചെയ്തു.അഡ്വക്കറ്റ് സിദ്ദിഖ് പന്താവൂര്‍ മുഖ്യ പ്രഭാഷണം നടത്തി.ഉസ്മാൻ പന്താവൂർ,സിവി ഇബ്രാഹിം,പിവി മുഹമ്മദ്കുട്ടി,മുജീബ് പുവ്വത്ത്,മുഹാഫ് കെവി, അഭി പെരു മുക്ക് ബീരാൻ കുട്ടി,എ അബ്ദുള്ളകുട്ടി,സിവി യൂസഫ് എന്നിവർ സംസാരിച്ചു.