പൊന്നാനി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ (PCWF)റിയാദ് കമ്മറ്റി ശുമൈസി കിങ്ങ്സൗദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ചു ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിനു വൈസ് പ്രസിഡന്റ് സുഹൈൽ മക്തും അധ്യക്ഷത വഹിച്ചു “ഒരു തുള്ളി രക്തത്തിനു ഒരു ജീവൻ നൽകാൻ കഴിയുമെങ്കിൽ അത് നൽകുക അതാണ് ഏറ്റവും വലിയ പുണ്യം” എന്ന ഓർമപ്പെടുത്തലിലൂടെ ഹോസ്പിറ്റൽ ഐസിയു അസോസിയേറ്റ് കൺസൾട്ടന്റ് ഡോക്ടർ രമേശ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോക്ടർ ഖാലിദിനുള്ള ഉപഹാരം രക്ഷധികാരി ഷംസു പൊന്നാനി സമ്മാനിച്ചു.PCWF നുള്ള ഉപഹാരം ഡോക്ടർ ഖാലിദിൽ നിന്ന് പ്രസിഡന്റ് അൻസാർ നൈതല്ലൂർ ഏറ്റു വാങ്ങി.
ഹോസ്പിറ്റലിനുള്ള ഉപഹാര സമർപ്പണം ജനസേവനം ചെയർമാൻ എം എ ഖാദർ നിർവഹിച്ചു എസ്എസ്എല്‍സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആയിഷ ഖാദറിനുള്ള ഉപഹാരം ട്രഷറർ ഷമീർ മേഘ നൽകി.ബ്ലഡ് കളക്ഷന് നേതൃത്വം നൽകിയ ഹോസ്പിറ്റൽ ജീവനക്കാർക്കുള്ള ഉപഹാരം വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര, മീഡിയ കൺവീനർ മുജീബ് ചങ്ങരംകുളം, ഐടി ചെയർമാൻ സംറൂദ് എന്നിവർ നൽകി.രക്ഷാധികാരി ബക്കർ കിളിയിൽ,ഐടി കൺവീനർ അൽത്താഫ് കളക്കര,ജനസേവനം കൺവീനർ അഷ്‌കർ വി.സാഫിർ,മുക്താർ എന്നിവർ നേതൃത്വം നൽകി നൂറിൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പിനു സെക്രട്ടറി ആസിഫ് മുഹമ്മദ് സ്വാഗതവും സോഷ്യൽ മീഡിയ കൺവീനർ ലബീബ് നന്ദിയും പറഞ്ഞു.