ചങ്ങരംകുളം: മൂക്കുതല എന്‍എസ്എസ് കരയോഗം ജനറൽ ബോഡി യോഗവും ഭരണസമിതി തെരെഞ്ഞെടുപ്പും വിപുലമായി നടന്നു.മൂക്കുതല പത്മശ്രീ പി. ചിത്രൻ നമ്പൂതിരിപാട് സ്മാരക പെൻഷൻ ഭവൻ ഹാളിൽ നടന്ന പരിപാടി പൊന്നാനി താലൂക്ക് യൂണിയൻ പ്രസിഡന്റ് സോമ സുന്ദരൻ നായർ ഉൽഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് വി ചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ താലൂക്ക് യൂണിയൻ സെക്രട്ടറി പി സന്ദീപ് മുഖ്യ പ്രഭാഷണം നടത്തി.കരയോഗം സെക്രട്ടറി പ്രഭാകരൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വിജയൻ വാക്കെത്ത് വരവ് ചിലവ് എന്നിവയും അവതരിപ്പിച്ചു.
ആശംസകൾ അർപ്പിച്ചു കൊണ്ട് ടി കൃഷ്ണൻ നായർ,കൃഷ്ണ മൂർത്തി പി ൻ.രാജാഗോപാലൻ. ഗോപാലകൃഷ്ണൻ കാട്ടില്ലത്.മോഹൻദാസ്. അജേഷ് പൂത്തില്ലത്.ശിവദാസൻ മുല്ലപ്പുള്ളി തുടങ്ങിയവർ സംസാരിച്ചു.പുതിയ 15 അംഗ എക്സിക്യൂട്ടീവ് തെരെഞ്ഞെടുത്തു. പ്രസിഡന്റ് ശിവദാസൻ മുല്ലപ്പുള്ളി,സെക്രട്ടറി വിജയൻ വാക്കെത്ത് ,ട്രഷറർ പ്രഭാകരൻ മാസ്റ്റർ എന്നിവരെ തെരഞ്ഞെടുത്തു.ജോയിന്റ് സെക്രട്ടറി രാജഗോപാൽ,വൈസ് പ്രസിഡന്റ് അച്ചുതൻ കാട്ടില്ലത് എന്നിവരെയും തിരഞ്ഞെടുത്തു.