മാറഞ്ചേരി:എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലും എൽ.എസ്. എസ്, യു.എസ്.എസ്. പരീക്ഷകളിലും വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും തണൽ വെൽഫയർ സൊസൈറ്റി ആദരിച്ചു.തണലിൻ്റെ കീഴിലുള്ള സംഗമം പലിശ രഹിത അയൽകൂട്ടം അംഗങ്ങളുടെ വിജയിച്ച മുഴുവൻ കുട്ടികളെയുമാണ് ആദരിച്ചത്. തണൽ ഓഡിറ്റോറിയത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് സിവിൽ സർവ്വീസ് റാങ്ക് ജേതാവ് ലക്ഷ്മി മേനോൻ ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.മാറഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കരിയർ ഗൈഡ് സി. വി. ഇബ്രാഹിം മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പി.സി. ഡബ്ലിയു.എഫ് വനിതാ വിഭാഗം ജനറൽ സെക്രട്ടറി ലത ടീച്ചർ,വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് മൻസൂർ റഹ്മാൻ, ബേബി ബാൽ, റസീന മുത്തു , ജാബിറ, ആരിഫ എന്നിവർ പ്രസംഗിച്ചു. തണൽ സെക്രട്ടറി എ. മുഹമ്മദ് മുബാറക് സ്വാഗതവും റീന ടീച്ചർ നന്ദിയും പറഞ്ഞു.