വെളിയങ്കോട് :  വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായും ,പഞ്ചായത്ത് തല ലഹരി വിരുദ്ധ സമിതിയുടെ യോഗം , വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു.”മുന്നൊരുക്കം 2025″ എന്ന പേരിൽ നടത്തപ്പെട്ട പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് വെളിയങ്കോട് വില്ലേജ് ഓഫീസർ ടി.ആർ . അനു , പെരുമ്പടപ്പ് പോലീസ് സബ് – ഇൻസ്പെക്ടർ വിജു , കെ.എസ്.ഇ.ബി. പെരുമ്പടപ്പ് സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർറോയ്സൺ , വെളിയങ്കോട് പഞ്ചായത്ത് എഫ് എച്ച് . സി . ഹെൽത്ത് ഇൻസ്പെക്ടർ ഷാജി , ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , റംസി റമീസ് , ഗ്രാമ പഞ്ചായത്ത് അംഗം താഹിർ തണ്ണിത്തുറക്കൽ തുടങ്ങിയവർ സംസാരിച്ചു .

പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് മാറ്റി താമസിപ്പിക്കേണ്ട സാഹചര്യമുണ്ടങ്കിൽ ക്യാമ്പ് ആരംഭിക്കുന്നതിന് വേണ്ട നടപടികൾ റവന്യൂ വകുപ്പുമായി സഹകരിച്ച് വേണ്ട ക്രമീകരണങ്ങൾ നടത്തുന്നതിനും , പഞ്ചായത്ത് അധീനതയിലുള്ള സ്ഥലങ്ങളിലും, സ്ഥാപനങ്ങളിലും ഭീഷണിയായ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിനും , കാലവർഷകെടുതി നേരിടുന്നതിന് ആവശ്യമായ എല്ലാ നടപടികൾ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു . മയക്കു മരുന്നിനെതിരായ സാമൂഹ്യ ബോധവൽക്കരണം നടത്തുന്നതിനും , വാർഡ് തലത്തിൽ ജനകീയ സമിതികൾ രൂപീകരിക്കുന്നതിനും തീരുമാനിച്ചു .

ആരോഗ്യ ശുചിത്വ പരിശോധന , ഉറവിട നശീകരണ പ്രവർത്തനങ്ങൾ ,വക്ടർ സർവ്വേ, ക്ലോറിനേഷൻ ,വിവിധ ദിവസങ്ങളിലായി ഡ്രൈ ഡേ ആചരണം , അഥിതി തൊഴിലാളികളുടെ വാസസ്ഥലം ,കോട്ടോഴ്സുകൾ തുടങ്ങിയിടങ്ങളിൽ  ആരോഗ്യ പ്രവർത്തന കരുമായുള്ള സംയുക്ത പരിശോധന , ഭക്ഷണശാല പരിശോധന എന്നിവ ഘട്ടങ്ങളിലായി നടത്തുന്നതിനും യോഗം തീരുമാനിച്ചു . വാർഡ് മെമ്പർമാർ , നിർവഹണ ഉദ്യോഗസ്ഥരായ ആയുർവേദ ,ഹോമിയോ മെഡിക്കൽ ഓഫീസർമാർ , കൃഷി ഓഫീസർ , വി ഇ ഒ , പ്രധാനധ്യാപകർ , ഐ.സി ഡി.എസ് സൂപ്പർവൈസർ ,ഫിഷറീസ് ഇൻസ്പെക്ടർ , വെറ്ററിനറി സർജൻ , ആരോഗ്യ പ്രവർത്തകർ ഡി.ഡി.എസ് .ചെയർപേഴ്സണൺ ,തുടങ്ങിയവർ പങ്കെടുത്തു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ സ്വാഗതവും , പ്ലാൻ ക്ലാർക്ക് സ്നേഹലത നന്ദിയും പറഞ്ഞു .

Related Post

Leave a Reply

Your email address will not be published. Required fields are marked *