തിരൂർ : നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡെൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിച്ചു. പ്രദേശത്തെ അർഹരായ കുട്ടികൾക്ക് പഠനോപകരണവിതരണവും നടത്തി.തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ അനുമോദനച്ചടങ്ങ് ഉദ്ഘാടനംചെയ്തു. എംഇഎസ് കേരള സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി ഹാജി കൈനിക്കര പഠനകിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. നെറ്റ്‌വ രക്ഷാധികാരി കെ.കെ. റസാക്ക് ഹാജി അധ്യക്ഷതവഹിച്ചു. പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം സഫ മൊയ്തീൻകുട്ടി ഹാജി നിർവഹിച്ചു. സെക്രട്ടറി കെ.പി. നസീബ് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ അവാർഡ് ജേതാവ് എൻ.എം. സാബിറ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസെടുത്തു. കെ.കെ. അബ്ദുൽറഷീദ്, വി. ഷമീർ ബാബു, എം.പി. രവീന്ദ്രൻ, വി.പി. ഗോപാലൻ, ഇ.വി. കുത്തുബുദ്ദീൻ, സീനത്ത് റസാക്ക്, ഫസലു പട്ടേൽ, എം. മമ്മിക്കുട്ടി എന്നിവർ പ്രസംഗിച്ചു.