കുറ്റിപ്പുറം : രാങ്ങാട്ടൂർ- മുസ്‌ലിയാർപ്പടി റോഡ് തകർന്ന് തരിപ്പണമായി. ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനു വെട്ടിപ്പൊളിച്ച റോഡ് കഴിഞ്ഞ ഒരു വർഷത്തിലേറെക്കാലമായി തകർന്നിട്ട്. മഴ പെയ്തതോടെ തകർച്ച കൂടുതൽ രൂക്ഷമായി. ഇതോടെ ഇതുവഴിയുള്ള കാൽനടയാത്രപോലും ഏറെ ദുഷ്കരമായിരിക്കുകയാണ്.തകർന്നറോഡിൽ ഏറ്റവുംകൂടുതൽ അപകടത്തിൽപ്പെടുന്നത് ഇരുചക്ര വാഹന യാത്രികരാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.