തിരൂർ : ജില്ലാ ആശുപത്രിയിൽ മഴക്കാല ശുചീകരണം നടത്തി. ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ നിർദേശപ്രകാരം ടിഡിആർഎഫ് വൊളൻറിയർമാർ ജില്ലാ ആശുപത്രി പരിസരവും കെട്ടിടത്തിന്റെ മുകളിലും സൺസൈഡിന്റെ മുകളിലും മുളച്ച ഭീഷണിയായി നിന്ന മരങ്ങളും കാടും വെട്ടിമാറ്റി. ടിഡിആർഎഫ് വൊളൻറിയർമാരായ ഹരിപ്രസാദ് താനൂർ, കമറുദ്ദീൻ ചമ്രവട്ടം, ഷഫീഖ് തിരൂർ, സുഹറ തിരൂർ, യൂനുസ് വെള്ളച്ചാൽ എന്നിവർ നേതൃത്വം നൽകി.