കേരളത്തില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ്. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം പോയേക്കും എന്ന പ്രതീതികള്‍ക്കിടെയാണ് എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് സ്വര്‍ണ വില താഴ്ന്നത്. വെള്ളിയാഴ്ച കുത്തനെ കൂടിയ സ്വര്‍ണവിലയാണ് ശനി, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇടിഞ്ഞുവീണത്. ഞായറാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകാറില്ല.അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വിലയിടിവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ഇന്ന് ഔണ്‍സിന് 20.23 ഡോളര്‍ കുറഞ്ഞതോടെ ആഗോള വിപണിയില്‍ സ്വര്‍ണം വ്യാപാരം നടത്തുന്നത് ഔണ്‍സിന് 3303 ഡോളര്‍ എന്ന നിരക്കിലാണ്.ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത് നേരിയ ഇടിവാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് പത്ത് രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും ആണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 8955 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 8945 രൂപയായി കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 71640 രൂപയായിരുന്നത് ഇന്ന് 71560 രൂപയിലുമാണ് വ്യാപാരം നടത്തുന്നത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന്‍ മേല്‍ മാത്രം 1500 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആഭരണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ ഇടിവ് ആശ്വാസകരമാണ്. കാരണം പവന്‍ വിലയേക്കാള്‍ 3000 രൂപയിലേറെആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയായി കൊടുക്കേണ്ടി വരും. സ്വര്‍ണത്തിന്റെ വില കുറയുന്നത് പണിക്കൂലിയിലും പ്രതിഫലിക്കും.