എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ അശാസ്ത്രീയമായ വാർഡ് വിഭജനം പുനഃ പരിശോധിക്കണമെന്ന് മുസ്‌ലിംലീഗ് തവനൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തീർത്തും അശാസ്ത്രീയമായും ജനസംഖ്യാനുപാതത്തിന് വിപരീതമായുമാണ് പല ഡിവിഷനുകളും ഉണ്ടാക്കിയിട്ടുള്ളതെന്ന് യോഗം ആരോപിച്ചു.ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് ജില്ലാ കളക്ടർക്ക് പരാതിയും നൽകി. ജില്ലാ മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ, മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി പത്തിൽ അഷറഫ് വട്ടംകുളം ടൗൺ മുസ്‌ലിംലീഗ് പ്രസിഡന്റ് പി.എച്ച്. അനീഷ് എന്നിവരാണ് കളക്ടർക്ക് പരാതി നൽകിയത്.