സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്കൂൾ സമയമാറ്റം ഇന്ന് മുതൽ നിലവിൽ വരും. ഇതോടെ 8 മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂർ വർധിക്കും..വെള്ളിയാഴ്ച ഒഴികെ യുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചക്ക് ശേഷം 15 മിനിറ്റുമായാണ് അധിക സമയം. 8 മുതൽ 10 വരെ ക്ലാസുകളിൽ 9.45 മുതൽ 4. 15 വരെയാകും പഠനസമയം. എട്ട് പീരിയഡുകൾ നിലനിർത്തിയാണ് പുതിയ സമയമാറ്റം നിലവിൽ വരുന്നത്. സമസ്ത എതിർപ്പ് അറിയിച്ചെങ്കിലും പരാതി ലഭിച്ചാൽ ചർച്ചയാകാം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് . തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ..സമയമാറ്റം നടപ്പാക്കുന്നത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്..

Related Post

Leave a Reply

Your email address will not be published. Required fields are marked *