ചങ്ങരംകുളം : കുട്ടികളിൽ നല്ല ആരോഗ്യശീലങ്ങൾ വളർത്തുക, ഫാസ്റ്റ് ഫുഡിന്റെയും ജങ്ക് ഫുഡിന്റെയും ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ വളയംകുളം എംവിഎം ഹയർസെക്കൻഡറി സ്‌കൂളിൽ ഭക്ഷ്യമേള നടത്തി.സ്‌കൂൾ പ്രിൻസിപ്പൽ അബ്ദുൾറഷീദ് ഉദ്ഘാടനംചെയ്തു. വൈസ് പ്രിൻസിപ്പൽ അലിക്കുട്ടി അധ്യക്ഷതവഹിച്ചു. അധ്യാപകരും വിദ്യാർഥികളും നാട്ടുകാരും ഭക്ഷ്യമേളയ്ക്ക് എത്തിയിരുന്നു.