തിരൂരങ്ങാടി : കക്കാട്-ചെമ്മാട് റോഡിൽ പിഎസ്എംഒ കോളേജിനു സമീപത്തെ ഇറക്കത്തിൽ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ യായിരുന്നു അപകടം. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർക്ക് നിസ്സാര പരിക്കേറ്റു. ഇവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. കൊച്ചിയിലേക്കു പോകുക യായിരുന്ന ലോറിയും മൂകാംബികയിലേക്കു പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. കൂരിയാട്ട് ദേശീയപാത അടച്ചതിനെത്തുടർന്ന് കക്കാട്-തിരൂരങ്ങാടി റോഡിലൂടെ വഴിതിരിച്ചു വിട്ട വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. ദേശീയപാതയിൽ മേലേ ചേളാരി പാലത്തിനു താഴെ നിയന്ത്രണം വിട്ട് മറിഞ്ഞ കാർ. ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു