തിരൂർ : ശക്തമായ കാറ്റിലും മഴയിലും വെട്ടം പഞ്ചായത്തിലെ കാരാറ്റു കടവിൽ വാട്ടർ ടാങ്ക് തകർന്നു വീണു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് സംഭവം. 14 വർഷം മുമ്പ് പുറായിപടം കുടിവെള്ളപദ്ധതിക്കായി വെട്ടം പഞ്ചായത്തിലെ 12-ാം വാർഡിൽ നിർമിച്ച വാട്ടർ ടാങ്കാണ് തകർന്നുവീണത്.പ്രദേശവാസികളായ 60 കുടുംബങ്ങൾ കുടിവെള്ള സ്രോതസായി ഉപയോഗിച്ചിരുന്ന വാട്ടർടാങ്കാണ് നിലംപൊത്തിയത്. 2011-12 സാമ്പത്തികവർഷത്തിൽ കെ.കെ. അബ്ദുസമദ് – റംല ദമ്പതിമാർ സൗജന്യമായി നൽകിയ ഭൂമിയിൽ നിർമിച്ച വാട്ടർടാങ്കാണിത്. താത്കാലികമായി കുടിവെള്ളത്തിന് മറ്റ് സംവിധാനമേർപ്പെടുത്തണമെന്ന് വാർഡ് മെമ്പർ പറഞ്ഞു.

5000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് തകർന്നത്. ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് നൗഷാദ് നെല്ലാഞ്ചേരി, വാർഡംഗം ആയിശ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കെ.ഐ. അബ്ദുൽ നാസർ, വാക്കയിൽ അലിക്കുട്ടി, കെ.കെ. അബ്ദുറഹ്‌മാൻ എന്നിവർ സ്ഥലം സന്ദർശിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *