കുറ്റിപ്പുറം : തിരൂർ റോഡിൽ റെയിൽവേ മേൽപ്പാലത്തിന് താഴെ തകർന്ന റോഡിൽ യാത്രാദുരിതം രൂക്ഷം. 60-മീറ്ററിലധികം ദൂരം റോഡ് ഇവിടെ തകർന്ന് വലിയ കുഴികൾ ഉണ്ടായിട്ട് ഒന്നര വർഷത്തിലേറെയായി. മഴ കനത്തതോടെ ഇവിടെ കുഴികൾ കൂടുതൽ ആഴവും വലിപ്പവും വർധിച്ചിരിക്കുകയാണ്.ഇതോടെ ഇവിടെ ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. ആറുവരിപ്പാതാ നിർമാണ കരാർ കമ്പനിയായ കെ.എൻ. ആർഎൽസി ആണ് റോഡിന്റെ തകർന്നഭാഗം പുനർനിർമിക്കേണ്ടത്. എന്നാൽ, റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ പ്രതിഷേധം ഉയരുമ്പോൾ മെറ്റൽ പൊടിയുംമറ്റും കൊണ്ടുവന്നിട്ട് താത്‌കാലിക പരിഹാരം ഉണ്ടാക്കുകയാണ് കരാർ കമ്പനി ചെയ്യാറുള്ളത്. എന്നാൽ, ഇത്തവണ ആ പ്രവർത്തിപോലും കരാർ കമ്പനി ചെയ്തിട്ടില്ല.
