എരമംഗലം : പി.എൻ. പണിക്കരുടെ സ്മരണയിൽ വിദ്യാർഥികളിൽ വായനയുടെ പുതിയ ലോകം തുറന്നുവെച്ച്‌ വിദ്യാലയങ്ങളിൽ വായനദിനം വിപുലമായിആഘോഷിച്ചു.കാഞ്ഞിരമുക്ക് പിഎൻയുപി സ്‌കൂളിൽ വായനപക്ഷാചരണം എഴുത്തുകാരിയും റിട്ട. പ്രഥമാധ്യാപികയുമായ ഗീത ഉദ്‌ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുജീർ അധ്യക്ഷത വഹിച്ചു. പാലപ്പെട്ടി ഗവ. ഫിഷറീസ് യുപി സ്‌കൂളിൽ വായനവാരാഘോഷം പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് ലൈബ്രേറിയൻ പ്രേമകുമാരൻ കൊട്ടേപ്പാട്ട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു.

മാറഞ്ചേരി പരിച്ചകം എഎംഎൽപി സ്‌കൂളിൽ വായനവാരാചരണവും വിദ്യാരംഗം കലാ സാഹിത്യവേദിയും ഇംഗ്ലീഷ് ക്ലബും റിട്ട. പ്രഥമാധ്യാപകൻ കെ. ബാബുരാജൻ ഉദ്‌ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി. സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു. പനമ്പാട് എയുപി സ്‌കൂളിൽ വായനദിനാചരണവും വായനവാരവും മാധ്യമപ്രവർത്തകൻ ഫാറൂഖ് വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. റഫീഖ് അധ്യക്ഷത വഹിച്ചു. പൊന്നാനി എംഇഎസ് കോളേജിലെ വായനദിനത്തിൽ മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ പി.എൻ. പണിക്കർ-വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. കവിയും അധ്യാപകനുമായ ഡോ. ഹരിആനന്ദകുമാർ ഉദ്ഘാടനം ചെയ്തു.

കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. റജൂൽ ഷാനിസ് അധ്യക്ഷത വഹിച്ചു. പൊന്നാനി എംഐയുപി സ്കൂളിൽ വായനദിനം ആചരിച്ചു. കവി ഇബ്രാഹിം പൊന്നാനി ഉദ്ഘാടനം ചെയ്തു. ഒരു മാസം നീണ്ടുനിൽക്കുന്ന വായനദിന പരിപാടികൾക്ക് തുടക്കം കുറിച്ച്‌ പുസ്തകമരത്തിൽ പുസ്തകം ചാർത്തി. പ്രഥമാധ്യാപിക പി.പി. ഫാത്തിമ അധ്യക്ഷത വഹിച്ചു. ചെറുവായ്ക്കര ജിയുപി സ്‌കൂളിൽ വായനദിനവും വിവിധ ക്ലബുകളുടെ ഉദ്‌ഘാടനവും നടന്നു. ‘കവിയോടൊപ്പം’ പരിപാടിയുടെ ഭാഗമായി എഴുത്തുകാരിയും റിട്ട. അധ്യാപികയുമായ രമയോടൊപ്പം കഥ പറഞ്ഞും കവിതകൾ ചൊല്ലിയും പങ്കെടുത്തത് വിദ്യാർഥികൾക്ക് വ്യത്യസ്ത അനുഭവമായി.

വായനദിനത്തിൽ പൊന്നാനി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റ് സമാഹരിച്ച പുസ്തകങ്ങൾ ഈഴുവത്തിരുത്തി എഎംഎൽപി സ്‌കൂളിലെ വിദ്യാർഥികൾക്ക് കൈമാറി. പൊന്നാനി ടൗൺ ജിഎംഎൽപി സ്‌കൂളിൽ പ്രഥമാധ്യാപിക കെ.എച്ച്. സിന്ധു ഉദ്‌ഘാടനം ചെയ്തു. ഈശ്വരമംഗലം ന്യൂ യുപി സ്കൂളിൽ പി.എൻ. പണിക്കർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യവേദിയും എജുക്കേഷൻ മോട്ടിവേറ്ററും ട്രെയിനറുമായ സലീം മാലിക് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക സീന ആന്റണി അധ്യക്ഷത വഹിച്ചു.

 

 

 

Related Post

Leave a Reply

Your email address will not be published. Required fields are marked *