കുറ്റിപ്പുറം : കുടിവെള്ള വിതരണം നിലച്ചിട്ട് ഒരു മാസം കഴിഞ്ഞു. ഇതുവരേയും പരിഹാര നടപടികളായിട്ടില്ല. മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് നവീകരണ പ്രവൃത്തികൾ ക്കിടയിൽ വിതരണപൈപ്പുകൾ തകർന്നതിനെത്തുടർന്നാണ് ജലനിധിയുടെ കുടിവെള്ള വിതരണം നിലച്ചത്.പൊതുമരാമത്ത് വകുപ്പോ ജല അതോറിറ്റിയോ ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. കുടിവെള്ള പ്രശ്നത്തിലിടപെടാൻ ജനപ്രതിനിധികളും തയാറായിട്ടില്ല.
പരിഹാരം ഉടൻ വേണം:തകർന്ന പൈപ്പുകൾ മാറ്റി കുടിവെള്ളവിതരണം പുനരാരംഭിക്കണം. കുടിവെള്ള വിതരണം നിലച്ചതു മൂലം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്റുഖിയ, വീട്ടമ്മ,പൈങ്കണ്ണൂർ
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രംഗത്തിറങ്ങണം:വർഷങ്ങളായി കുടിവെള്ള വിഷയം നേരിടാൻ തുടങ്ങിയിട്ട്. ജലനിധി കുടിവെള്ള പദ്ധതിയാണ് അതിനൊരു ചെറിയ ആശ്വാസം. ഇപ്പോൾ അതും നിലച്ചിരിക്കുകയാണ്.പദ്ധതി പുനരാരംഭിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രംഗത്തിറങ്ങണം-സതീരത്‌നംവീട്ടമ്മ, പേരശ്ശന്നൂർ
ഏകോപനമില്ലാതെ വകുപ്പുകൾ:റോഡ് പുനർനിർമാണത്തിനിടെ 250 മീറ്ററോളം പൈപ്പുകൾ തകർന്നിട്ടുണ്ട്. പൈപ്പുകൾ പുനഃസ്ഥാപിക്കുന്നതിനെച്ചൊല്ലി ഇരു വകുപ്പുകളും തമ്മിൽ തർക്കം നിലനിൽക്കുന്നു. നേരത്തെയുള്ള ഡിഐ കാസ്റ്റ് അയേൺ പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ വാട്ടർ അതോറിറ്റിക്ക് പിഡബ്ല്യൂഡി 61 ലക്ഷം രൂപ നൽകിയിരുന്നു. ആ ഫണ്ടിൽ നിന്നും ഇപ്പോൾ തകർന്ന ഡിഐ കാസ്റ്റ് അയേൺ പൈപ്പുകളും മാറ്റി സ്ഥാപിക്കണമെന്ന് പിഡബ്ല്യൂഡി അറിയി ക്കുന്നു. എന്നാൽ പൈപ്പ് പുനഃസ്ഥാപിക്കാൻ വേറെ ഫണ്ട് നൽകണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് വാട്ടർ അതോറിറ്റി.