എടപ്പാൾ :വായനാ വാരത്തോടനുബന്ധിച്ച് മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ പൊന്നാനി താലൂക്കിലെ എ ഗ്രേഡ് ലൈബ്രറിയായി സ്ഥാനം പിടിച്ച 75 വർഷത്തോളമായി വട്ടംകുളത്ത് പ്രവർത്തിച്ചുവരുന്ന വായനശാല സന്ദർശിച്ചു. വായനശാല പ്രസിഡന്റ് ദിവാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സാഹിത്യകാരിയും അധ്യാപികയുമായ വിജയവാസുദേവൻ “വായനയുടെ വഴികളും ജീവിത വിജയത്തിന് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട പാഠങ്ങളും ” എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികളുമായി സംവദിച്ചു.

ദിവാകരൻ മാസ്റ്റർ പന്ത്രണ്ടാ യിരത്തോളം വരുന്ന പുസ്തകങ്ങളെ കുറിച്ചും വായനശാല വിവരണ ങ്ങളും തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് കുട്ടികൾക്ക് പുതിയ അറിവുകൾ പകർന്നു കൊടുത്തു. ഈ വായനശാല സന്ദർശനം കുട്ടികൾക്ക് വലിയൊരു വഴിത്തിരിവും മുതൽക്കൂട്ടും തന്നെയാണെന്ന് മോഡേൺ സ്കൂളിലെ അധ്യാപകനും സാഹിത്യകാരനുമായ അർഷദ് കൂടല്ലൂർ അഭിപ്രായപ്പെട്ടു.ലൈബ്രേറിയൻ എം പി കൃഷ്ണൻ കമ്മറ്റി അംഗം സി വേണുഗോപാൽ മോഡേൺ സ്കൂളിലെ അധ്യാപകരായ ബിന്ദു,വിജി,എന്നിവർ ആശംസകൾ അർപ്പിക്കുകയും അർഷദ് കൂടല്ലൂർ നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *