ചമ്രവട്ടം : ചമ്രവട്ടം അയ്യപ്പസന്നിധിയിൽ ശബരിമല അയ്യപ്പസേവാസമാജത്തിന്റെ അന്നദാനമണ്ഡപം അയ്യപ്പൻമാർക്ക് തുറന്നുകൊടുത്തു.

തിരൂർ സർക്കിൾ ഇൻസ്‌പെക്ടർ ജിജോ ഉദ്ഘാടനം ചെയ്തു. ദക്ഷിണ ക്ഷേത്രിയ ജനറൽ സെക്രട്ടറി എം.കെ. അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി.

കുബേരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ കെ.പി. മാധവൻ, വി.ടി. ജയപ്രകാശ്, മാടാവുമന നാരായണൻ നമ്പൂതിരി, സൻദീപ് ശങ്കർ, ശശി പുന്നശ്ശേരി, ഷിജിൻ കാഞ്ഞിരമുക്ക് തുടങ്ങിയവർ പ്രസംഗിച്ചു. മൂന്നുനേരം ഭക്ഷണവും വിശ്രമസൗകര്യവും അയ്യപ്പഭക്തർക്ക്‌ ഇവിടെ ഉണ്ടായിരിക്കും.

29-ന് രാവിലെ ഒൻപതിന്‌ കലവറ നിറയ്ക്കലും ഡിസംബർ 17-ന് രാവിലെ 9.30-ന് അയ്യപ്പസംഗമവും ഗുരുസ്വാമിസംഗമവും നടത്തും.

Related Post

Leave a Reply

Your email address will not be published. Required fields are marked *