തിരൂർ: തിരൂർ കുടുംബാംഗങ്ങളുമൊത്ത് വീടിന് സമീപത്തെ കായലിൽ കുളിക്കുന്നതിനിടെ വിദ്യാർഥിനി മുങ്ങിമരിച്ചു. ഇരിങ്ങാവൂർ-മണ്ടകത്തിൽപറമ്പിൽ പാറപറമ്പിൽ മുസ്തഫയുടെ മകൾ ഫാത്തിമ മിൻഹ (13) ആണ് മരിച്ചത്.വളവന്നൂർ ബാഫഖി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് മാതാവിനും മറ്റു കുടുംബങ്ങൾക്കുമൊപ്പം വീടിന് സമീപത്തെ കായലിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് കുട്ടിയെ കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറി യിലേക്ക് മാറ്റി.