എടപ്പാൾ :തവനൂർ മണ്ഡലം എം എൽ എയുടെ 2023-24 വർഷത്തെ ആസ്‌തി വികസന പദ്ധതി യിൽ ഉൾപ്പെടുത്തി പൊൽപ്പാക്കര വായനശാലയ്ക്ക് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഡോ. കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു.പിവി ലീല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പിപി മോഹൻദാസ്, വി രാമകൃഷ്ണൻ, പി പി ബിജോയ് രാജീവ് അഖിൽ തുടങ്ങിയ വർ സംസാരിച്ചു. പി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.