എടപ്പാൾ :  എടപ്പാൾ ജനനി യോഗാ സെൻറർ പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിന ത്തോടനുബന്ധിച്ച് എടപ്പാൾ വള്ളത്തോൾ കോളേജിൽ വച്ച് യോഗ ദിനാചരണം ആചരിച്ചു. എടപ്പാൾ പഞ്ചായത്ത് പ്രസിഡൻറ് സി വി സുബൈദ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലപ്പുറം യോഗ അസോസിയേഷൻ ട്രഷറർ ധനീഷ് ടി പി സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ പ്രകാശൻ ടിവി അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.വിശിഷ്ടാതിഥിയായി ഡോക്ടർ അരുൺ രാജ് സംസാരിച്ചു.

ഡോക്ടർ കാർത്തിക അരുൺരാജ് യോഗ ദിന സന്ദേശം നൽകി. പ്രകാശൻ , ഇ ശിവകുമാർ ,രാജീവ് മാക്കോത്ത്, ഐവി ടീച്ചർ, ഡോക്ടർ നിഹാരിക, ശശികുമാർ പുന്നക്കൽ, എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. യോഗ ചാമ്പ്യൻഷിപ്പിൽ വിജയിച്ച കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. കേരള ആരോഗ്യ സർവകലാശാലയിൽ നിന്നും ഡോക്ടർ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ഡോക്ടർ നിഹാരികയെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് കുട്ടികളുടെ യോഗ പ്രദർശനം നടത്തി.ശ്രീദേവി കെ വി നന്ദി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *