തിരൂർ : മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തിൽ നടത്തിയ ‘കിക്ക് ഡ്രഗ്സ് സേ യെസ് ടു സ്പോർട്സ്’ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ സംസ്ഥാനതല സമാപനത്തിന് തിരൂരിൽ വേദിയൊരുങ്ങി. വ്യാഴാഴ്ച വൈകീട്ട് നാലിന് തിരൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.മന്ത്രി വി. അബ്ദുറഹ്‌മാൻ, കുറുക്കോളി മൊയ്തീൻ എംഎൽഎ, കളക്ടർ വി.ആർ. വിനോദ്, ഐ.എം. വിജയൻ, സംവിധായകൻ ലാൽ ജോസ്, റഫീഖ് അഹമ്മദ്, ബിജിപാൽ, ഷൈനി വിൽസൺ എന്നിവർ പങ്കെടുക്കും. സമാപനസമ്മേളനത്തിനു മുന്നോടിയായി വൈകീട്ട് മൂന്നിന് തിരൂർ തഴെപ്പാലം നഗരസഭാ സ്റ്റേഡിയം പരിസരത്തുനിന്നും വാക്കത്തൺ ലഹരിവിരുദ്ധ സന്ദേശറാലിയും ഉണ്ടായിരിക്കും.