തിരൂർ : ലഹരിവിരുദ്ധ സന്ദേശ റാലിയുടെ സമാപനസമ്മേളനത്തോടനുബന്ധിച്ച് ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച ‘കാൽപ്പന്തടിക്കാം ലഹരിക്കെതിരേ’ ഫുട്ബോൾ ടൂർണ്ണമെന്റിൽ ജില്ലാ സിവിൽ സർവീസ് താരങ്ങൾ അണിനിരന്ന കളക്ടർ ഇലവൻ ജേതാക്കളായി. മത്സരങ്ങൾ തിരൂർ പത്തമ്പാട് സോക്കർ സിറ്റി ടർഫിൽ പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ ഗഫൂർ പി. ലില്ലീസ് ഉദ്ഘാടനംചെയ്തു.ഫൈനലിൽ മലപ്പുറം എക്സൈസ് ഇലവനെ 3-1 ന് കലക്ടർ ഇലവൻ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. കലക്ടർ ഇലവനുവേണ്ടി കെ.ടി. വിനോദ് രണ്ടും ടി.കെ. ജിഷാദ് ഒരു ഗോളും അടിച്ചു. ജിഷ്ണുവാണ് എക്സൈസിന് വേണ്ടി ഗോൾ അടിച്ചത്. വിജയികൾക്ക് തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സാദിഖ് ട്രോഫി കൾ വിതരണംചെയ്തു. തിരൂർ ഗവ. പ്ലീഡർ അബ്ദുൽ ജബ്ബാർ, അസി. എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്, അഡ്വ. ഇ. മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.