തിരൂർ : വെട്ടം വിആർസി ഹോസ്പിറ്റലുമായി സഹകരിച്ച് തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളും മാതൃഭൂമി ദിനപത്രവും ചേർന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം നടത്തി. മലയാള സർവകലാശാലാ വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റും തലക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ എ.കെ. ബാബു അധ്യക്ഷത വഹിച്ചു.വെട്ടം വിആർസി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ സി.എം. മുഹമ്മദ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.ആർ. ബിനു, സ്കൂൾ പ്രിൻസിപ്പൽ സിന്ധു ജി. നായർ, പ്രഥമാധ്യാപകൻ ടി.വി. ദിനേഷ്, പിടിഎ വൈസ് പ്രസിഡന്റ് വിനോദ്കുമാർ, എസ്എംസി ചെയർമാൻ ഷിഹാബ് റഹ്‌മാൻ, എംപിടിഎ പ്രസിഡന്റ് സറീന, ഉപപ്രഥമാധ്യാപിക കെ. ശ്രീരേഖ, സ്കൂൾ വിമുക്തി കോർഡിനേറ്റർ അബ്ദുൾ ജലീൽ എന്നിവർ പ്രസംഗിച്ചു.