തവനൂർ : ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ പരിരക്ഷാ അംഗങ്ങൾക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ വാങ്ങി. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ആശ പ്രവർത്തകരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തിയത്. അഞ്ച് ലക്ഷത്തിൽപരം രൂപയാണ് ഉദാരമതികളിൽനിന്ന് ശേഖരിച്ചത്.ഓക്‌സിജൻ കോൺസെൻ ട്രേറ്ററുകൾ, സക്ഷൻ മെഷീനുകൾ, മെറ്റൽ ബാക്ക് റസ്റ്റ്, ഹോൾഡബിൾ വാക്കറുകൾ, വാക്കിങ് സ്റ്റിക്കുകൾ, എയർബെഡ്ഡുകൾ, കട്ടിലുകൾ, കമ്മോഡ് ചെയറുകൾ തുടങ്ങിയ സഹായ ഉപകരണ ങ്ങളാണ് വിതരണം ചെയ്യുന്നത്.തവനൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന സഹായ ഉപകരണ ങ്ങളുടെ കൈമാറ്റച്ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. എ. ജുൽന അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കുമാർ, സ്ഥിരംസമിതി അധ്യക്ഷ കെ. ലിഷ, എ. അബ്ദുള്ള, കെ.കെ. പ്രജി, ആരോഗ്യപ്രവർത്തകരായ ജീജ ഷാജി, രാജേഷ് പ്രശാന്തിയിൽ, പി.പി. ജിഷ എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *